Site icon Janayugom Online

ശ്രീനാരായണ ഗുരുവിന് കാവി മേലങ്കി അണിയിച്ച് ബിജെപി

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ഗുരുവിന് കാവി മേലങ്കി അണിയിച്ച പോസ്റ്ററുമായി ബിജെപി നേതൃത്വം. ‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിന്റെ പ്രണാമം’ എന്നാണ് കാവി മേലങ്കിയണിയിച്ച ഗുരുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ബിജെപി ഔ­ദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ദീർഘനാളായി ശിവഗിരി മഠം അടക്കമുള്ള ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഇടങ്ങളിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിന്റെ തുടർച്ചയാണെന്ന് വിലയിരുത്തുന്നു.

നാരായണഗുരു പ്രചരിപ്പിച്ചത് സനാതന ധർമ്മമായിരുന്നുവെന്നും എന്നാൽ നാരായണ ഗുരുവിനെ കമ്മ്യൂണിസ്റ്റാക്കാൻ ശ്രമം നടന്നുവെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു. അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. 

സനാതന ധർമ്മവിശ്വാസികളായ സന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ നിർദേശപ്രകാരമാണ് ഡോ. പൽപു ശ്രീ­നാരായണ ഗുരുവിനെ എസ്­­എൻഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. 

Eng­lish Sum­ma­ry: Sree Narayana Guru is dressed in a saf­fron robe by BJP

You may also like this video

Exit mobile version