പാരിസ് ഒളിമ്പിക്സില്‍ വെങ്കല നേട്ടത്തോടെ വിരമിച്ച മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ശ്രീജേഷിനെ പരിശീലകനായി നിയമിച്ച കാര്യം ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു. ‘ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പി ആര്‍ ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു. കളിക്കാരനെന്ന നിലയില്‍ യുവാക്കളെ പ്രചോദിപ്പിച്ച നിങ്ങള്‍ പരിശീലകനായും അതു തുടരു. നിങ്ങളുടെ കോച്ചിങ് മികവുകള്‍ കാണാന്‍ കാത്തിരിക്കുന്നു. അവിടെ എക്കാലത്തേയും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കട്ടെ’- ഹോക്കി ഇന്ത്യ ശ്രീജേഷിന്റെ നിയമനം വ്യക്തമാക്കി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പാരിസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ഫൈനലില്‍ സ്പെയിനെ 2–1ന് തകര്‍ത്താണ് ഇന്ത്യ മെഡല്‍ ചൂടിയത്. ശ്രീജേഷിന്റെ നിര്‍ണായക സേവുകളാണ് ഇന്ത്യക്ക് മെഡല്‍ നേട്ടം ലഭ്യമായതില്‍ സഹായിച്ചിട്ടുള്ളത്.
English Summary:Sreejesh in a new role in hockey
You may also like this video