Site iconSite icon Janayugom Online

അവതാരകയോട് മോശമായി സംസാരിച്ച സംഭവം: തെറി പറഞ്ഞിട്ടില്ലെന്ന് ശ്രീനാഥ് ഭാസി

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയതിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. തന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

എന്നാല്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

Eng­lish Sum­ma­ry: sreenath bhasi response to the controversy

You may also like this video

Exit mobile version