Site iconSite icon Janayugom Online

ചൈനീസ് ഗവേഷണ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക; സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണ കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കി. വിമാനനിരീക്ഷണ കപ്പലായ ‘യുങ് വാങ് 5’ നാണ് അനുമതിയെന്ന് കരസേനാ വക്താവ് കേണല്‍ നളിന്‍ ഹിറാത്ത് പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സൈനിക- ചരക്ക് കപ്പലുകള്‍ക്ക് തുറമുഖത്ത് അനുമതി നല്‍കാറുണ്ടെന്നും ചൈനീസ് കപ്പലിനും ഇതേ മാനദണ്ഡമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മാസം 11 മുതല്‍ 17 വരെ കപ്പല്‍ തുറമുഖത്ത് ഉണ്ടാകും.

തന്ത്രപ്രധാനമായ ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണകപ്പല്‍ എത്തുന്നത് സുരക്ഷാ- സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരത്തില്‍ നിന്ന് പുറത്തായ രാജപക്‌സെ കുടുംബം ഹമ്പന്‍ടോട്ടയില്‍ നിന്നുള്ളവരാണ്. ചൈനീസ് വായ്പ ഉപയോഗിച്ച് രാജപക്‌സെ സഹോദരന്മാര്‍ മേഖലയില്‍ ഒട്ടേറെ പദ്ധതികളാണ് ആരംഭിച്ചത്.

Eng­lish sum­ma­ry; Sri Lan­ka allows Chi­nese research ship to anchor; India is close­ly mon­i­tor­ing the situation

You may also like this video;

Exit mobile version