ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 26 പന്തില്‍ 47 റണ്‍സെടുത്ത മിച്ചല്‍ സാന്റ്നറാണ് ടോപ് സ്കോറര്‍. ഓപ്പണിങ് കൂട്ടുകെട്ടില്‍ ടിം സീഫെര്‍ട്ടും ഫിന്‍ അലെനും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 പന്തില്‍ 23 റണ്‍സെടുത്ത അലെനെയാണ് കിവീസിന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ സീഫെര്‍ട്ടും (എട്ട്) മടങ്ങി. രചിന്‍ രവീന്ദ്ര‑ഗ്ലെന്‍ ഫിലിപ്സ് സഖ്യം 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 റണ്‍സെടുത്ത് ഫിലിപ്സ് മടങ്ങി.
സ്കോര്‍ 84ല്‍ നില്‍ക്കെ കിവീസിന്റെ മൂന്ന് വിക്കറ്റുകളാണ് പിന്നീട് നഷ്ടമായത്. രചിന്‍ രവീന്ദ്ര (32), മാര്‍ക്ക് ചാപ്മാന്‍ (പൂജ്യം), ഡാരില്‍ മിച്ചല്‍ (മൂന്ന്) എന്നിവരാണ് പുറത്തായവര്‍. പിന്നീട് കോള്‍ മക്കോഞ്ചിയും(31), മിച്ചല്‍ സാന്റ്നറും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

