Site iconSite icon Janayugom Online

കച്ചത്തീവ് തര്‍ക്കം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഹരിച്ചതാണെന്ന് ശ്രീലങ്ക

കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഹരിച്ചതാണെന്നും അതില്‍ പുനഃപരിശോധനയുടെ ആവശ്യമില്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി. കച്ചത്തീവ് വിഷയത്തില്‍ ആദ്യമായാണ് ശ്രീലങ്ക ഔദ്യോഗിക പ്രതികരണം നടത്തുന്നത്.
കച്ചത്തീവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ലെന്നും ദ്വീപ് വിട്ടു നല്‍കിയതില്‍ ആരാണ് ഉത്തവാദിയെന്ന ചര്‍ച്ച മാത്രമാണ് ഇന്ത്യയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കച്ചത്തീവ് ഇന്ത്യക്ക് നഷ്ടപ്പെടാന്‍ കാരണം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടില്ലായ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമാഡി വിമര്‍ശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മറ്റ് ബിജെപി നേതാക്കളും രംഗത്ത് വന്നതോടെ രാജ്യത്ത് കച്ചത്തീവ് വിഷയം ചര്‍ച്ചയായി. എന്നാല്‍ കച്ചത്തീവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് പരാമര്‍ശത്തിന് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കൂടാതെ വിഷയം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Sri Lan­ka claims that the Kachathiv dis­pute was resolved 50 years ago

You may also like this video

Exit mobile version