Site icon Janayugom Online

വെെദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ശ്രീലങ്ക

ഒമ്പത് വർഷത്തിലാദ്യമായി ശ്രീലങ്കയില്‍ വൈദ്യുതി നിരക്കില്‍ വര്‍ധന. 30 യൂ­ണി­റ്റിന് താഴെയുള്ള വൈ­ദ്യുത ഉപഭോഗത്തിനുള്ള നിരക്കിൽ 264 ശതമാനം വർധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സിലോൺ വെെദ്യുത ബോർഡിന്റെ നിർദ്ദേശത്തിന് പബ്ലിക് യൂട്ടിലിറ്റി കമ്മിഷൻ ഓഫ് ശ്രീലങ്ക (പിയുസിഎസ്എൽ) അംഗീകാരം നൽകി. 

നഷ്ടത്തിലോടുന്ന സിലോൺ ഇലക്ട്രിസിറ്റി ബോർഡിനെ കരകയറ്റാനാണ് പുതിയ തീരുമാനം. 616 ദശലക്ഷം ഡോളറാണ് ബോർഡിന്റെ നിലവിലെ നഷ്ടം. ഇത് നികത്താനായി 75 ശ­തമാനം വർധനവാണ് വൈ­ദ്യുതി നിരക്കിൽ കൊണ്ടുവന്നിരിക്കുന്നത്. ഇ­തോ­ടെ 30 യൂണിറ്റിന് പരമാവധി 198 ശ്രീലങ്കൻ രൂപയും 30 മുതല്‍ 60 യൂണിറ്റിന് 211 ശതമാനം വർധനവോടെ 599 രൂപയും നൽകേണ്ടിവരും. 60 മുതല്‍ 90 യൂണിറ്റിന് 125 ശതമാനമാണ് വർധനവ്.

Eng­lish Summary:Sri Lan­ka increased elec­tric­i­ty rates
You may also like this video

Exit mobile version