Site iconSite icon Janayugom Online

ശ്രീലങ്ക; പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്ക്ക് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവ് സജിത് പ്രേമദാസ.

പ്രതിസന്ധി പരിഹരിക്കപ്പെടുമോ എന്നത് സർക്കാരിന് മുന്നിലുള്ള ഒരു ചോദ്യമാണ്. ക്രിയാത്മകവും പുരോഗമനപരവുമായ പ്രതിപക്ഷമെന്ന നിലയിൽ, സാധാരണ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ക്രിയാത്മക നിർദ്ദേശങ്ങൾക്കും ക്പിന്തുണ നൽകാൻ തീരുമാനിച്ചതായി സമാഗി ജന ബാലവേഗയ പാര്‍ട്ടി നേതാവ് പ്രഖ്യാപിച്ചു.

ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതും ഇന്ധനം, വൈദ്യുതി, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും ഉറപ്പാക്കുന്ന ഒരു നയത്തിനും പ്രതിപക്ഷം എതിരല്ലെന്നും പ്രേമദാസ വ്യക്തമാക്കി. പ്രസിഡന്റ് രാജിവയ്ക്കാന്‍ വിസമ്മതിച്ചതിനാലാണ് ഏകീകൃത സര്‍ക്കാര്‍ എന്ന ആശയം നിരസിച്ചതെന്നം അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയും ഭരണാധികാരികളെന്ന് വിളിക്കപ്പെടുന്നവരും പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള ആളുകളെ ആനുകൂല്യങ്ങളും ഭരണപരമായ സ്ഥാനങ്ങളും നൽകി പിന്തുണ നേടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അത്തരം അവസ്ഥ തുടര്‍ന്നാല്‍ പ്രതിപക്ഷം സർക്കാരിനെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും പ്രേമദാസ പറഞ്ഞു.

Eng­lish summary;Sri Lan­ka; Oppo­si­tion par­ties have stat­ed sup­port against prime minister

You may also like this video;

Exit mobile version