കലാപം രൂക്ഷമായ ശ്രീലങ്കയിൽ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുന്നു. ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ കൊട്ടാരം കയ്യേറിയുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവരെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ദുർഭരണത്തിൽ പൊറുതിമുട്ടി തെരുവിലേക്കിറങ്ങിയ ലങ്കയിലെ ജനം ഇനി ഇക്കാര്യത്തിൽ ഒരു പരിഹാരമുണ്ടായിട്ടെ വീടുകളിലേക്ക് മടങ്ങുവെന്ന തീരുമാനത്തിലാണ്. രണ്ടര ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകർ ഇപ്പോഴും കൊളംബോ നഗരത്തിൽ തന്നെയുണ്ട്.
പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രസിഡന്റ് റെനിൽ വിക്രമെ സിംഗെയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ ഇവിടെ നിന്ന് പിന്മാറില്ലെന്നാണ് സമരനേതാക്കൾ പറയുന്നത്.
ഗോതബായ മറ്റന്നാൾ രാജി വയ്ക്കുമെന്നാണ് സ്പീക്കർ മഹിന്ദ അബേയവർധനെ അറിയിച്ചത്. എന്നാൽ ഇക്കാര്യം ഗോതബായ നേരിട്ട് പറഞ്ഞിട്ടില്ല. സ്ഥാനമൊഴിയുകയാണെന്ന് റെനിൽ വിക്രമസിംഗെ പറഞ്ഞെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക തീരുമാനം ആയില്ല.
ഗോതബായ എവിടെയന്ന് പോലും വ്യക്തമല്ല. സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്സെ നാവിക ആസ്ഥാനത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
English summary;Sri Lanka protests until president and prime minister resign; Protesters
You may also like this video;