ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്നതിനിടെ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി ശ്രീലങ്ക സര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്ന നിയമത്തില്‍ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പറേഷന് വിദേശനാണ്യം ഇല്ലാത്തതിനാല്‍ ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് തീരുമാനത്തിന് പിന്നില്‍.
English summary; Sri Lankan government says private companies can import fuel
You may also like this video;