Site iconSite icon Janayugom Online

സമുദ്രാതിർത്തി ലംഘിച്ച 43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രിലങ്കൻ തീരത്തുനിന്ന് 43ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്നാട് സ്വദേശികളാണെന്നാണ് പ്രഥമിക വിവരം.ആറ് ബോട്ടുകളും ഇവര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവർ മീൻ പിടിക്കുന്നതിനിടെയാണ് അറസ്റ്റുചെയ്യ്തത്.

സമുദ്രാതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി. പിടിയിലായവരെ കാങ്കസന്തുറൈ ക്യാമ്പിലേക്ക് കൊണ്ടുപോകുമോ അതോ അന്വേഷണത്തിന് ശേഷം നാട്ടിലേക്ക് അയക്കുമോ എന്ന് വ്യക്തമായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
eng­lish sum­ma­ry; Sri Lankan navy arrests 43 Indi­an fish­er­men for vio­lat­ing mar­itime boundaries
you may also like this video;

Exit mobile version