Site icon Janayugom Online

ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്ത് തമിഴ്‌നാട്ടിലെത്തിയവരെ ജയിലിലേക്ക് മാറ്റി

ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയെ തുടർന്ന് തമിഴ് നാട്ടിലെത്തിയവരെ ജയിലിലേക്ക് മാറ്റി. രാമേശ്വരം മജിസ്ട്രേറ്റ് കോടതിയാണ് കുട്ടികൾ ഉൾപ്പെടെ 16 പേരെയും ചെന്നെയിലെ പുഴൽ ജയിലിലേക്ക് മാറ്റിയത്. ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയവരെ, അഭയാർത്ഥികളായി കാണാൻ സാധിക്കില്ലെന്നും നുഴഞ്ഞു കയറ്റക്കാരായി പരിഗണിച്ചാണ് ഈ വിധിയെന്നും കോടതി നിരീക്ഷിച്ചു.

ഏപ്രിൽ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ, അനധികൃതമായി എത്തിയവർ അഭയാർത്ഥികളാണെന്ന് സർക്കാർ അംഗീകരിച്ചാൽ ഇവരെ ക്യാമ്പുകളിലേക്ക് മാറ്റും. ഒരു ലക്ഷത്തോളം ശ്രീലങ്കൻ അഭയാർത്ഥികൾ തമിഴ് നാട്ടിലെ ക്യാമ്പുകളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരിൽ പലരും നേരത്തെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരാണ്. കൂടുതൽ പേർ തമിഴ് നാട് തീരത്തേക്ക് എത്താനുള്ള സാധ്യത പരിഗണിച്ച് തീരദേശ സംരക്ഷണ സേനയും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

eng­lish sum­ma­ry; Sri Lankan refugees sent to Chen­nai’s Puzhal prison, booked

you may also like this video;

Exit mobile version