Site iconSite icon Janayugom Online

ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷഹാന്‍ കരുണതിലകയ്ക്ക്

booker prizebooker prize

ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷ­ഹാന്‍ കരുണതിലകയ്ക്ക്. ‘ദ സെ­വന്‍ മൂണ്‍സ് ഒ‌ാഫ് മാലി അല്‍മെയ്ഡ’ എന്ന കൃതിക്കാണ് പുരസ്കാരം. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തി­ല്‍ ഒരു ഫോട്ടോഗ്രാഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്നതാണ് നോവല്‍.
വംശീയ സംഘര്‍ഷങ്ങളും അഴിമതിയും അട്ടിമറിയും നടക്കുന്ന ശ്രീലങ്കയില്‍ സെവന്‍ മൂണ്‍സ് വായിക്കപ്പെടണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പുരസ്കാര ജേതാവ് ഷഹാന്‍ കരുണതിലക പറഞ്ഞു. ഷഹാന്റെ രണ്ടാമത്തെ നോവലാണിത്. 2011 ലാണ് ഷഹാന്റെ ആദ്യ നോവലായ ‘ചൈനാമാൻ, ദ് ലെജൻഡ് ഓഫ് പ്രദീപ് മാത്യു’ പുറത്തുവരുന്നത്.
ബുക്കര്‍ പു­രസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ശ്രീലങ്കക്കാരനാണ് ഇദ്ദേഹം. 1992ല്‍ മിഷേല്‍ ഒന്‍ഡാട്ടജെ യ്ക്ക് ‘ദ ഇംഗ്ലീഷ് പേഷ്യന്റ് എ­ന്ന കൃതിക്ക് ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു.
46.62 ലക്ഷം രൂപയാണ് സ­മ്മാനത്തുക. പുരസ്കാരം ശ്രീലങ്കന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഷ­ഹാന്‍ പറഞ്ഞു. യുകെയിലും അ­യര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഇത്. ഇത്തവണ ആറ് പേര്‍ അവസാന റൗണ്ടിലെത്തിയിരുന്നു. 

Eng­lish Sum­ma­ry: Sri Lankan writer Sha­han Karunathi­la­ka wins Book­er Prize

You may like this video also

Exit mobile version