സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഗോതബയ രജപക്സെ. മന്ത്രി ജോൺസൺ ഹെർണാണ്ടോ ആണ് പ്രസിഡന്റിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണ് എന്നാണ് പ്രസിഡന്റിന്റെ നിലപാട്.
പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ശ്രീലങ്കൻ ഫ്രീംഡം പാർട്ടി സർക്കാരിനുള്ള പിന്തുണ പിന്തുണ പിൻവലിച്ചു. രാജ്യത്തെ പ്രതിസന്ധിയിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് പാർട്ടി വക്താവ് ദുമിന്ത ദിനസാകെ പ്രതികരിച്ചു.
തന്റെ സഹോദരനും ധനമന്ത്രിയുമായ ബേസിൽ രാജപക്സെയെ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് ശേഷം ഐക്യ സർക്കാരിൽ ചേരാനുള്ള പ്രസിഡന്റിന്റെ ക്ഷണം ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികൾ നിരസിച്ചു. ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഞായറാഴ്ച രാത്രി, ആളുകൾ കർഫ്യൂ ലംഘിച്ച് തെരുവിൽ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് 26 ക്യാബിനറ്റ് മന്ത്രിമാരാണ് രാജിവച്ചത്.
English summary;Sri Lanka’s financial crisis deepens; The president will not resign
You may also like this video;