Site icon Janayugom Online

ഗോതബയ രാജപക്സെയുടെ രാജിക്കായി പ്രതിഷേധം ശക്തം

പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമാകുന്നു. രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ഓഫീസിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും ഉപരോധിച്ചതോടെ പൊലീസ് പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കി. ഒരു ബുദ്ധ സന്യാസിയും നാല് സ്ത്രീകളും ഉള്‍പ്പെടെ 21 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ധനമന്ത്രാലയത്തിലേക്കും സര്‍ക്കാര്‍ ട്രഷറിയിലേക്കുമുള്ള കവാടങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെ പ്രതിനിധികള്‍ ധനമന്ത്രാലയം സന്ദര്‍ശനത്തിനിടെയാണ് പ്രതിഷേധം. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് ഏപ്രില്‍ ഒമ്പതു മുതല്‍ പ്രസിഡന്റ് ഓഫീസിനു മുന്നിലും വസതിക്കു മുന്നിലും പ്രതിഷേധം തുടരുകയാണ്. അതിനിടെ, ഐ­എംഎഫ് പ്രതിനിധികള്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായി ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥ തലത്തിലുള്ള കരാറുകള്‍ക്കായി ശ്രീലങ്കന്‍ അധികൃതരുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്കാണ് ഐഎംഎഫ് സംഘം കൊളംബൊയിലെത്തിയത്. ശ്രീലങ്കയും ഐഎംഎഫ് ഉദ്യോഗസ്ഥരും തമ്മിലുള്ള കരാറുകളെ ആശ്രയിച്ചായിരിക്കും വായ്പയെടുക്കൽ സംബന്ധിച്ച ഭാവി നടപടികളിലെ തീരുമാനം. ചർച്ചകൾക്കായി പ്രതിനിധി സംഘം ഒരാഴ്ചയോളം ശ്രീലങ്കയിലുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐഎംഎഫിൽ നിന്ന് നാല് മുതല്‍ അഞ്ച് ദശലക്ഷം യുഎസ് ഡോളർ സഹായമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

Eng­lish sum­ma­ry; sri­lan­ka protest against president

You may also like this video;

Exit mobile version