Site icon Janayugom Online

ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ല: കാനം

kanam

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ക്കാണല്ലോ നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വിരമിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു രോഗമാണ് വെളിപ്പെടുത്തലുകള്‍. അത് ഇവരും ചെയ്തെന്നേ ഉള്ളു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് ശ്രീലേഖ ഇത് പറഞ്ഞില്ലെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

Eng­lish Sum­ma­ry: Srilekha’s alle­ga­tions should not be giv­en weight: Kanam

You may like this video also

Exit mobile version