Site iconSite icon Janayugom Online

രണ്ട് മാസത്തിന് ശേഷം ഗതാഗതത്തിനായി ശ്രീനഗർ‑ലേ ഹൈവേ വീണ്ടും തുറന്നു

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് രണ്ട് മാസത്തോളം അടച്ചിട്ടിരുന്ന ശ്രീനഗർ‑ലേ ഹൈവേ വാഹന ഗതാഗതത്തിനായി വീണ്ടും തുറന്നു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) നിരന്തര ശ്രമങ്ങളാലാണ് ഗതാഗതം വീണ്ടും പുനരാരംഭിച്ചത്.

ഈ വർഷം ജനുവരി അഞ്ച് മുതലാണ് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹൈവേ അടച്ചത്. കശ്മീരില്‍ നിന്ന് ലഡാക്കിലേക്കുള്ള പ്രധാന പാതയാണ് ലേ ഹൈവേ.

eng­lish sum­ma­ry; Sri­na­gar-Leh high­way reopens for vehic­u­lar traf­fic after two months

you may also like this video;

Exit mobile version