പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധകേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 26 പ്രതികളാണുള്ളത്.
279 സാക്ഷികളും 293 രേഖകളും 282 തെളിവുകളും ഹാജരാക്കി. 1607 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ പാലക്കാട് മേലാ മുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധത്തിലെ പകപോക്കലായിരുന്നു കൊലയ്ക്ക് കാരണം.
English summary;Srinivasan murder case; Charge sheet filed
You may also like this video;