പ്രിയതാരം ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖ സംവിധായകൻ മണിരത്‌നം. ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അസാമാന്യനായ എഴുത്തുകാരനും നടനുമായിരുന്നുവെന്നും മണിരത്‌നം അനുസ്മരിച്ചു. സത്യൻ അന്തിക്കാടുമായി ചേർന്ന് ശ്രീനിവാസൻ ഒരുക്കിയ ചിത്രങ്ങൾ എന്നും അടയാളപ്പെടുത്തപ്പെടുന്നവയാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം’; മണിരത്‌നം

