Site iconSite icon Janayugom Online

ശ്രീനിവാസന്റെ കൊലപാതകം; മൂന്നു പേര്‍ കൂടി പിടിയിലായി

ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായതെന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതോടെ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ മൂന്നു പേരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ ഇപ്പോഴും ഒളിവിലാണ്.

Eng­lish summary;Srinivasan’s mur­der; Three more peo­ple were arrested

You may also like this video;

Exit mobile version