Site iconSite icon Janayugom Online

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലും ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയിലുമാണ്. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പുനർമൂല്യ നിർണ്ണയത്തിനു മെയ് 12 മുതൽ 17 വരെ അപേക്ഷ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 5 വരെയാണ്. സർക്കാർ സ്കൂളുകളിൽ – 856, എയ്ഡഡ് സ്കൂളുകൾ – 1034 , അൺഎയ്ഡഡ് – 441 ഉം ആണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ. 

Exit mobile version