Site iconSite icon Janayugom Online

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമെന്നം മന്ത്രി ശിവന്‍കുട്ടി അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: SSLC exam result will be announced tomorrow

You may also like this video 

Exit mobile version