Site iconSite icon Janayugom Online

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

4,32,436 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതാനൊരുങ്ങുന്നത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. 4,26,999 കുട്ടികളാണ് റെഗുലർ ക്ലാസിൽ പരീക്ഷയെഴുതുന്നത്. മാർച്ച് 30ന് പ്ലസ്ടു പരീക്ഷ ആരംഭിക്കും.

നിലവിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആണ്.

eng­lish summary;SSLC exam­i­na­tion in the state from March 31

you may also like this video;

Exit mobile version