എസ്‌എസ്‌എല്‍വി ഡി2 വിക്ഷേപിച്ചു. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റില്‍ നിന്നാണ് വിക്ഷേപിച്ചു. എസ്‌എസ്‌എല്‍വി ഡി1 വിക്ഷേപണ വാഹനത്തിന്റെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യ വിക്ഷേപണവാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഐഎസ്‌ആര്‍ഒ രണ്ടാമത്തെ വിക്ഷേപണം നടത്തിയത്.
മൂന്ന് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുകയാണ് ദൗത്യം. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കുന്ന വാഹനമാണ് എസ്‌എസ്‌എല്‍വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍.
English Summary: SSLV D2 launched
You may also like this video