Site iconSite icon Janayugom Online

ജീവനക്കാരെ മുൾമുനയിൽ നിർത്തി; മംഗളൂരുവിൽ സഹകരണ ബാങ്കിൽ നിന്നും 15 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും കവർന്നു

മംഗളൂരുവിൽ വൻ ബാങ്ക് കവർച്ച. ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയത്.ബാങ്കിന്റെ കെസി റോഡ് ശാഖയിലാണ് കവർച്ച നടന്നത്. ഒന്നരയോടെ ബാങ്കിലെ സിസിടിവി സർവീസ് നടക്കുമ്പോഴാണ് സംഘമെത്തിയത്. 

ആറംഗ സായുധ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. തോക്കുകളും വാളുകളുമായാണ് അക്രമികൾ എത്തിയത്. മൂന്ന് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്‌നീഷ്യനുമാണ് സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത്. കവർച്ചക്ക് ശേഷം ചാര നിറത്തിലുള്ള ഫിയറ്റ് കാറിൽ കയറി അക്രമികൾ രക്ഷപ്പെട്ടു.

Exit mobile version