Site iconSite icon Janayugom Online

ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തില്‍ സ്റ്റേജ് തകർന്ന് വീണ് ഒരു മരണം; 17 പേർക്ക് പരിക്ക്

ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തില്‍ വേദി തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ഇന്നലെ അർധരാത്രിയിലാണ് സംഭവം.

മഹന്ത് പരിസാറിലെ മാതാ ജാഗരണിലെ മരവും ഇരുമ്പും കൊണ്ട് നിർമ്മിച്ച വേദിയാണ് നിലംപൊത്തിയത്. മുൻകൂർ അനുമതിയില്ലാത്ത സംഘടിപ്പിച്ച പരിപാടിയിൽ 1500 മുതൽ 2000 പേരാണ് പങ്കെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട സ്ഥലം സന്ദർശിച്ച ഡൽഹി പൊലീസ് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Stage Col­laps­es At Del­hi’s Kalka­ji Tem­ple, 1 Dead, 17 Injured
You may also like this video

Exit mobile version