Site iconSite icon Janayugom Online

മുസ്ലീം സംവരണം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സ്റ്റാലിന്‍ ; നടപടിഭരണഘടനാ വിരുദ്ധമെന്ന്

MK stalinMK stalin

കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിന് ഉണ്ടായിരുന്ന 4 ശതമാനം സംവരണം ഒഴിവാക്കിയബിജെപി സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിന്‍. ബിജെപി സര്‍ക്കാര്‍ വിദ്വേഷ അജണ്ട അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.സംവരണം ഒഴിവാക്കിയ നടപടി ന്യൂനപക്ഷത്തോടുളള വിദ്വേഷമാണ് തുറന്ന് കാട്ടുന്നത്.

തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ഇതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഉങ്കളില്‍ ഒരുവന്‍ എന്ന പ്രതിമാസ പരിപാടിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സ്റ്റാലിന്റെ പരാമര്‍ശം. കര്‍ണാടകയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുസ്‌ലിം വിഭാഗത്തിന് നല്‍കിയിരുന്ന 4 ശതമാനം ഒബിസി സംവരണം ഒഴിവാക്കുകയും വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.മുസ്‌ലിം സമുദായത്തിന് എതിരായ വിദ്വേഷ പ്രചാരണം ഹിന്ദുക്കളെ തൃപ്തിപ്പെടുത്തുന്നെന്ന് ബിജെപി വിശ്വസിക്കുന്നു. എന്നാല്‍ അതല്ല സത്യം.

ബിജെപിക്ക് വോട്ട് ചെയ്യാത്തവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്സ്റ്റാലിന്‍ അഭിപ്രായപ്പെട്ടുസമാധാനവും സഹോദര്യവും ആഗ്രഹിക്കുന്നവരാണ് ഹിന്ദുക്കള്‍. ബിജെപി അവരുടെ അജണ്ട ഒരു വിഭാഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയും അത് ഭൂരിപക്ഷത്തിന്റെ വികാരമായി അവതരിപ്പിക്കുകയും ചെയ്യുന്നു. നുണപ്രചാരണങ്ങള്‍ നടത്തുന്ന ചില നവമാധ്യമസംഘടനകളും സോഷ്യല്‍ മീഡിയയും ഇതില്‍ ബിജെപിയെ പിന്തുണയ്ക്കുന്നു സ്റ്റാലിന്‍ പറഞ്ഞു2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ നടന്നുവരികെയാണ് ബിജെപിക്ക് എതിരായുള്ള സ്റ്റാലിന്റെ കടുത്ത പരാമര്‍ശം. മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്ന നമ്മുടെ രാജ്യത്ത് ആഭ്യന്തര മന്ത്രിയുടെ ഇത്തരത്തിലുളള പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഗീബല്‍സിന്റെ നുണകള്‍ നാസികള്‍ക്ക് എങ്ങനെയാണോ, സത്യം ജനങ്ങള്‍ക്ക് ഉളളതാണ്. ഇന്ത്യന്‍ ജനതയുടെ ബോധം ഒരിക്കലും നഷ്ടപ്പെടുമെന്ന ഞങ്ങള്‍ വിശ്വസിക്കുന്നില്ലസ്റ്റാലിന്‍ പറയുന്നുമകന്‍ ഉദയനിധി സ്റ്റാലിനും മരുമകന്‍ വി ശബരീഷനുമെതിരായ അഴിമതി ആരോപണത്തില്‍ പുറത്ത് വന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ചും ആദ്യമായി സ്റ്റാലിന്‍ പ്രതികരിച്ചു. വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദവും അമിത് ഷാ തള്ളി.

Eng­lish Summary:
Stal­in protest­ed the exclu­sion of Mus­lim reser­va­tion; The action of the cen­ter is unconstitutional

You may also like this video:

Exit mobile version