ശ്രീലങ്കയില്‍ അടുത്തിടെ അറസ്റ്റിലായ ഇന്ത്യന്‍മത്സ്യത്തൊഴിലാളികളെ എത്രയും വേഗം തിരിച്ചയക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈയിടെയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലും സുരക്ഷിതത്വത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാൽ, പിടിയിലായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും തിരിച്ചയക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിക്കാൻ ശ്രീലങ്കയിലെ ഇന്ത്യൻ ദൗത്യത്തിന് നിർദേശം നൽകണമെന്ന് സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ പറഞ്ഞു.
ഡിസംബർ ഒമ്പതിന് നാഗപട്ടണം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 12 മത്സ്യത്തൊഴിലാളികളെയും കാരയ്ക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 13 പേരെയും ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. ശ്രീലങ്കൻ നാവികസേനയുടെ പട്രോളിംഗ് കപ്പൽ മറ്റൊരു മത്സ്യബന്ധന ബോട്ടിന് കേടുപാടുകൾ വരുത്തിയതായും അദ്ദേഹം കത്തിൽ പറഞ്ഞു.
English Summary:
Stalin sent a letter to the Union Cabinet demanding the return of Indian fishermen arrested in Sri Lanka.
You may also like this video: