Site iconSite icon Janayugom Online

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റ നയം അംഗീകരിക്കില്ലെന്ന് സ്റ്റാലിന്‍

MK stalinMK stalin

കേന്ദ്ര സര്‍ക്കാര്‍ ഹിന്ദു തൊണ്ടയിലേക്ക് കുത്തിയിറക്കുകയാണെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ (എന്‍ഐഎസി )പതിവ് ജോലികളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും തമിഴ് നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിന്‍.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനി ഇത്തരമൊരു അന്യമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച്,ഇന്ത്യയിലെ ഹിന്ദിസംസാരിക്കാത്തവരോടും അത്തരം ജീവനക്കാരോടും കാണിച്ച അനാദരവിന് എന്‍ഐഎസി ചെയര്‍പേഴ്സണ്‍ നീര്ജ് കപൂര്‍ മാപ്പ് പറയണമെന്ന് സ്റ്റാലന്‍ പറഞ്ഞു.

മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തമിഴ് ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും സാധ്യമായ എല്ലാ വിധത്തിലും ആദരിക്കുന്നതെങ്ങനെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്റ്റാലിന്‍.ഇന്ത്യയിലെ ഓരോ പൗരനും അതിന്റെ വികസനത്തിന് സംഭാവന നല്‍കുമ്പോള്‍, കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹിന്ദിക്ക് മറ്റ് ഭാഷകളെക്കാള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു.

രാജ്യത്തിന്‍റെ മുഴുവന്‍ ശേഷിയും പൊതുക്ഷേമത്തിന് വേണ്ടിയല്ല, നമ്മുടെ തൊണ്ടയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്നും സ്റ്റാലിന്‍ പറഞു.നമ്മുടെ ഭാഷകള്‍ തുല്യായി പരിഗണിക്കപ്പെടാന്‍ അര്‍ഹരാണ്. തമിഴിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള ഏതൊരു ശ്രമത്തേയും ചെറുക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു

Eng­lish Summary:
Stal­in will not accept the cen­tral gov­ern­men­t’s pol­i­cy of impos­ing Hindi

You may also like this video:

Exit mobile version