Site iconSite icon Janayugom Online

സ്കൂളില്‍ പണവിതരണത്തിനിടെ തിക്കുംതിരക്കും: 85 പേര്‍ക്ക് ദാരുണാന്ത്യം

stampedestampede

യെമൻ തലസ്ഥാനമായ സനയിലെ സ്‌കൂളിൽ റംസാനിനോട് അനുബന്ധിച്ച് നടത്തിയ പണ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചു. 5,000 യെമൻ റിയാൽ (1,642 രൂപ) വീതം സംഭാവന സ്വീകരിക്കാനെത്തിയവരാണ് മരിച്ചത്. നൂറുകണക്കിനാളുകൾ സ്‌കൂളിൽ തടിച്ചുകൂടിയിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

റംസാൻ മാസത്തിന്റെ അവസാന നാളുകളിൽ വ്യാപാരികൾ ജീവകാരുണ്യ സംഭാവനകൾ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. 

ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ആയുധധാരികളായ ഹൂതികൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നും വൈദ്യുതി കമ്പിയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നിതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ച വ്യാപാരികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

Eng­lish Sum­ma­ry: Stam­pede dur­ing mon­ey dis­tri­b­u­tion in school: 85 peo­ple died

You may also like this video

Exit mobile version