സ്പേസ് എക്സ് ‘സ്റ്റാർഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിൻറെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലോറിഡയിലും ബഹാമാസിലുമായാണ് അവശിഷ്ടങ്ങൾ വീണത്. പരാജയത്തിൻറെ കാരണം അന്വേഷിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ എഞ്ചിനുകൾ ഓഫാവുകയും പേടകം അഗ്‌നിഗോളം പോലെ കത്തി അമരുകയായിരുന്നു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണ് 403 അടി ഉയരമുള്ള സ്റ്റാർഷിപ്പ്.
സ്റ്റാർഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം പരാജയം; ബഹിരാകാശത്ത് വെച്ച് റോക്കറ്റ് പൊട്ടിത്തെറിച്ചു

