ലോകകേരള സഭയുടെ മൂന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഢോജ്ജ്വല തുടക്കം. കേരളത്തിന്റെ സാമ്പത്തിക‑സാമൂഹ്യ‑സാംസ്കാരിക വികസനത്തിന് പ്രവാസികളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഒരു പൊതുവേദി എന്നതാണ് ലോകകേരള സഭയിലൂടെ ലക്ഷ്യമിടുന്നത്. ലോകകേരള സഭയ്ക്ക് തുടക്കം കുറിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്സ് തുടങ്ങി സംസ്ഥാനത്തിന്റെ ശക്തിമേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി മലയാളി സംരംഭകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷനായി.
വിശ്വകേരളത്തിന്റെ വിശാല ജനാധിപത്യ വേദിയാണ് ലോകകേരള സഭയെന്ന് സ്പീക്കര്‍ പറഞ്ഞു. ഇവിടെ അവതരിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നയരൂപീകരണത്തില്‍ വിലമതിക്കപ്പെടുന്നുണ്ടെന്ന് നേരത്തെ നടന്ന രണ്ട് സഭകളുടെയും അനുഭവം തെളിയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമ്മേളനത്തിനു ശേഷം ജി എസ് പ്രദീപിന്റെയും മേതിൽ ദേവികയുടേയും നേതൃത്വത്തിൽ നോർക്ക ഇന്ദ്രധനുസ് എന്ന പരിപാടിയും അരങ്ങേറി.
English summary;start Loka Kerala Sabha
You may also like this video;