19-ാമത് സംസ്ഥാന സബ് ജൂനിയർ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും മലപ്പുറവും രണ്ടും മൂന്നും സ്ഥാനം നേടി.പെൺകുട്ടികളുടെ വ്ഭാഗത്തി മലപ്പുറവും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സംസ്ഥാന ആട്യ പാട്യ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയിച്ച കോഴിക്കോട് ടീമിന് കേരള സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുൽ റഹിമാൻ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നു.
കേരള സ്പോർട്സ് കൗൺസിൽ അംഗവും ആട്യ പാട്യ സംസ്ഥാന പ്രസിഡന്റുമായ ടി എം അബ്ദുൽ റഹിമാൻ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ആട്യ പാട്യ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. ടെന്നീസ് വോളിബോൾ അസോസിയേഷൻ ജില്ല പ്രസിഡന്റ് വി പി അബ്ദുൽ കരീം, ജില്ല സ്പോർട്സ് കൗൺസിൽ അംഗങ്ങളായ സി ടി ഇല്യാസ്, വി കെ കബീർ എന്നിവർ സംസാരിച്ചു. വി സദേഷ് സ്വാഗതവും വി പി ശ്രിജിലേഷ് നന്ദിയും പറഞ്ഞു. 14 ജില്ലകളിൽ നിന്നായി 300 ഓളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
English Summary:State Atya Patya Championship; Kozhikode and Thrissur are champions
You may also like this video