2024–25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. ഈ സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക.
നാളെ മുതല്‍ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. 15ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭാസമ്മേളനം അവസാനിപ്പിക്കും. കേരളത്തിന്റെ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പറ്റുന്ന തരത്തിലുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
English Summary: State Budget Today
You may also like this video