Site icon Janayugom Online

സംസ്ഥാനകോണ്‍ഗ്രസില്‍കെസി,വിഡി ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും പോര്‍ക്കളത്തില്‍; നിരാശനായിസുധാകരന്‍,കരുതലോടെ ഉമ്മന്‍ചാണ്ടിയും എഗ്രൂപ്പും

സംസ്ഥാന കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഗ്രൂപ്പും, എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും, പ്രതിപക്ഷനേതാവ് വിഡി സതീശനും നയിക്കുന്ന ഗ്രൂപ്പും തമ്മില്‍ പൊരിഞ്ഞ പോര്. അണികള്‍ തമ്മില്‍ തെരുവിലിറങ്ങിയില്ലെന്നേയുള്ളു.അരോപണ‑പ്രത്യാരോപണങ്ങള്‍ ശക്തവുമാണ്.എ ഗ്രൂപ്പ് തല്‍ക്കാലം അനങ്ങാതെ നില്‍ക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ ഇരു ഗ്രൂപ്പുകളുടേയും അണികള്‍ ചെളിവാരിയെറിയുന്നുമുണ്ട്.എല്ലാത്തിനും കാരണം രമേശ് ചെന്നത്തല മാത്രമാണെന്ന് വരുത്താനാണ് കെസി-വിഡി ഗ്രൂപ്പിന്റെ ശ്രമം. അതിന് ബോധപൂർവ്വം പലതും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഐഎൻടിയുസി വിവാദം. ഇതിനിടെയിൽ ചില തുറന്നു പറച്ചിൽ നടത്തുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

അതുകൊണ്ട് മാത്രമാണ് ഡിസിസി-ബ്ലോക്ക് പുനഃസംഘടനയിൽ സുധാകരൻ മൗനത്തിലാകുന്നത്.ഏറെ അഭിമാനത്തോടെ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്ത തനിക്ക് ഇപ്പോൾ നിരാശയും സങ്കടവുമുണ്ടെന്നു കെസുധാകരൻ എംപി. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ഓൺലൈൻ യോഗത്തിലാണു സുധാകരൻ മാനസിക പ്രയാസം പങ്കുവച്ചത്. അംഗത്വവിതരണം ഉൾപ്പെടെ സംഘടനാപരമായ പല കാര്യങ്ങളും വിവിധ കാരണങ്ങളാൽ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങൾ നേതാക്കളും പ്രവർത്തകരും ഒരേ മനസ്സായി നിന്ന് അംഗത്വവിതരണം വിജയകരമായി ലക്ഷ്യത്തിലെത്തിക്കണമെന്നു കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഹൈക്കമാണ്ട് സ്വാധീനത്തിലെ കളികൾ അതിരു വിടുന്നുവെന്നതിന് തെളിവാണ് ഇത്. ആരാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്ന് പറയാതെ പറയുകയാണ് സുധാകരൻ.ഒരാഴ്ച ഉറക്കമിളച്ചിരുന്നതാണ് ഡിസിസി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും പട്ടിക തയ്യറാക്കിയത്. ഗ്രൂപ്പിന് അപ്പുറത്തേക്ക് പരിഗണന സുധാകരൻ അതിൽ നൽകിയെന്നു പറയപ്പെടുന്നു ഇതോടെ ചിലർ ഉടക്കുമായെത്തി. അങ്ങനെ സുധാകരന്റെ കഠിന പരിശ്രമം വെറുതെയായി.

കെ സി വേണുഗോപാലിന്റെ ഇടപടെലായിരുന്നു എല്ലാത്തിനും കാരണം. ഇത് സുധാകരനെ വേദനിപ്പിച്ചിട്ടുണ്ട്. എം ലിജുവിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് ശേഷം നടന്ന മറ്റൊരു ഹൈക്കമാണ്ട് ഇടപെടലോടെ പുനഃസംഘടനയും തീർന്നു. പുനഃസംഘടന പ്രായോഗികമല്ലെന്ന് പറഞ്ഞത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണ്. അന്ന് കെസി വഴങ്ങിയില്ല.തങ്ങൾക്കൊപ്പമുള്ളവരെ മാത്രം ഭാരവാഹികളാക്കാൻ കെസി ചരടുവലികൾ നടത്തി. എന്നാൽ സുധാകരന്റെ പട്ടികയിൽ എല്ലാവരും ഉണ്ടായിരുന്നു. ഇതോടെയാണ് കെസി പിണങ്ങുന്നത്. വിഡി സതീശനും ഇതിനൊപ്പം നിന്നു. ഈ വേദനായാണ് സുധാകരൻ യോഗത്തിൽ പങ്കുവച്ചത്.

ചില ആരോഗ്യ പ്രശ്‌നങ്ങളും അധിക ജോലി ഭാരം സുധാകരന് നൽകി. അതെല്ലാം വെറുതെയായി എന്നതാണ് വസ്തു. ഈ മാസം 15 വരെ മറ്റെല്ലാം മാറ്റിവച്ച് അംഗത്വവിതരണം ഊർജിതമാക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിർദ്ദേശം നൽകി. അംഗത്വവിതരണം പൂർത്തിയായാൽ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നതിനാൽ പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ലെന്ന അഭിപ്രായമാണ് ഓൺലൈനായി ചേർന്ന കെപിസിസി നേതൃയോഗത്തിലുണ്ടായത്.

കോൺഗ്രസിൽ പതിവ് ഗ്രൂപ്പടി നാടകങ്ങളും, പാലം വലിക്കലും കുത്തി തിരുപ്പും അരങ്ങേറുകയാണ് ഇപ്പോൾ. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയ പാർട്ടിയെ ഇപ്പോ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് നേതൃത്വത്തിൽ വന്ന കെ. സുധാകരനും വി ഡി സതീശനും തമ്മിൽ സ്വരചേർച്ചയില്ലായ്മക്കിടയിലാണ് പുതിയ വിവാദങ്ങൾ. ഒമ്പത് വർഷം കെ .പി സി സി പ്രസിഡന്റും, രണ്ടര വർഷം ആഭ്യന്തര മന്ത്രിയും, അഞ്ചു വർഷം പ്രതിപക്ഷനേതാവുമായി പാർട്ടിയെ നയിച്ച നേതാവാണ് ചെന്നിത്തല. പുതിയ നേതൃത്വത്തെ പരമാവധി ദുർബലമാക്കാൻ സൈബറിടങ്ങളിൽ ഇടപെടൽ നടത്തുന്നുവെന്നാണ് ചെന്നിത്തലയ്‌ക്കെതിരെ വിഡി-കെസി ഗ്രൂപ്പിന്റെ പരാതി.

അദ്ദേഹത്തിന്റെ അടുത്ത ബന്ധുമിത്രാദികളാണ് ചാവേറുകളായി സോഷ്യൽ മീഡിയായിൽ ഇപ്പണിക്ക് നേതൃത്വം നൽകുന്നത്. ഇതിന്റെ തെളിവുകൾ സഹിതം ഹൈക്കമാണ്ടിലെത്തിയെന്നാണ് വിഡി ക്യാമ്പ് പറയുന്നത്.ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറിയായ പഴകുളം മധു തന്നെ കമന്റിട്ടിരുന്നു. ഇതു താനിട്ടതല്ലെന്നും പൊലീസിൽ പരാതി നൽകിയെന്നും മധു വിശദീകരിച്ചിരുന്നു. എന്നാൽ മധു തന്നെയാണ് കമന്റ് ഇട്ടതെന്ന് ചെന്നിത്തലവ വിഭാഗവും പറയുന്നു. ഇതിന് ശേഷമാണ് സൈബർ പോര് ശക്തമായത്. മധുവിനെതിരെ നടപടി വേണമെന്നതാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.സതീശനേയും സുധാകരനേയും തെറി വിളിക്കാനുണ്ടാക്കിയ ഫേക്ക് ഐ ഡികളെല്ലാം തന്നെ ചെന്നിത്തലയുടെ വേണ്ടപ്പെട്ടവരാണ് കൈകാര്യം ചെയ്യുന്നതെന്ന് പോലും വിദഗ്ധരെ ഉപയോഗിച്ച് കണ്ടെത്തി എന്നാണ് സതീശൻ ക്യാമ്പിന്റെ അവകാശവാദം.

ഒരു ഫേക്ക് ഐ ഡി യിലൂടെ സതീശനെ അപമാനിക്കാൻ ശ്രമിച്ചതിന് നേതൃത്വം നൽകിയത് ചെന്നിത്തലയുടെ വിശ്വസ്തനായ ഒരാളാണെന്നുും തെളിവു സഹിതം പിടികൂടി നേതൃത്വത്തെ അറിയിച്ചിട്ട് അധികകാലമായില്ലമെന്നാണ് സതീശന്‍-കെസി ക്യാമ്പ് പറയുന്നത്. ഇതു കൊണ്ടൊന്നും ചെന്നിത്തല തുരപ്പൻ പണി നിർത്തുന്നില്ലെന്നാണ് സതീശൻ ക്യാമ്പിന്റെ ആക്ഷേപം

ഐഎൻറ്റിയുസി ക്കെതിരെ സതീശന്റെ പരാമർശം പരമാവധി മുതലെടുക്കാനാണ് ചെന്നിത്തലയുടെ നീക്കം. ചങ്ങനാശേരിയിലും കഴക്കുട്ടത്തും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധം ഇതിന്റെ സൂചനയാണ്. ഒരു പണിയുമില്ലാത്ത കുത്തിത്തിരിപ്പുകാരാണ് ഇതിന്റെ പിന്നിലെന്നായിരുന്നു സതീശന്റെ പ്രതികരണം. കുത്തിത്തിരിപ്പിന്റെ ഹോൾസെയിൽ നടത്തിപ്പ് ചെന്നിത്തലയ്ക്കാണെന്ന് സതീശൻ വളച്ചുകെട്ടില്ലാതെയാണ് പറഞ്ഞുവെച്ചത്.

ചെന്നിത്തല ചങ്ങനാശ്ശേരിയിൽ നേരിട്ടെത്തി പ്രതിഷേധ പ്രകടനക്കാരെ കണ്ടുവെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ ശക്തമാണ്. ഇക്കാര്യം ചെന്നിത്തല ക്യാമ്പ് നിഷേധിച്ചിട്ടുമില്ല. ഇതോടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തുന്നു.തിരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട ചെന്നിത്തല — ഉമ്മൻ ചാണ്ടി അച്ചുതണ്ട് പൊളിഞ്ഞെന്ന് എ ഗ്രൂപ്പുകാരും പറയുന്നു.

പ്രത്യേകിച്ച് രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരനുമായി ചേർന്ന് നടത്തിയ ഓപ്പറേഷനുകൾ ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചു. ഇത് തിരിച്ചറിഞ്ഞ ഉമ്മൻ ചാണ്ടി ഇനി മുതൽ ചെന്നിത്തലയുമായി സഹകരണമില്ലെന്ന് എ ഗ്രൂപ്പ് പറയുന്നു. ഐഗ്രൂപ്പിലെ ലിജുവിനുവേണ്ടി
ചെന്നിത്തല ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.

Eng­lish Summary:State Con­gress KC, VD group and Chen­nitha­la group on the bat­tle­field; Dis­ap­point­ed Sud­hakaran, Oom­men Chandy and group with care

You may also like this video:

Exit mobile version