മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. ബുധനാഴ്‌ചയായിരുന്നു അവാർഡ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുക.
ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 2021ല്‍ 142ഉം കോവിഡ് ബാധിച്ച 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
വിവിധ ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കം, പ്രമേയത്തിന്റെ വ്യത്യസ്‌തത കൊണ്ട് ജനശ്രദ്ധനേടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ടെന്നാണു സൂചന.
english summary; State Film Awards announcement postponed
you may also like this video;