Site iconSite icon Janayugom Online

സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാനും സംഘവും ആറളം ഫാം സന്ദർശിച്ചു

സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാനും സംഘവും ആറളം ഫാം സന്ദർശിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മനും സംഘവുമാണ് ഫാമിലെ വിവിധ ബ്ലോക്കുകളിലെ അംഗനവാടികളും വീടുകളും സന്ദർശിച്ചത്. അംഗനവാടികളിലെ രജിസ്റ്റർ പരിശോധിച്ചും ഭക്ഷണകാര്യങ്ങളെക്കുറിച്ച് കുട്ടികളോടും രക്ഷിതാക്കളോടും ചോദിച്ചറിഞ്ഞ് കൊണ്ടും അങ്കണവാടികളുടെ പ്രവർത്തനം വിലയിരുത്തി. 9 10 11 ബ്ലോക്കുകളിലെ വീടുകളിൽ സന്ദർശനം നടത്തി റേഷൻ അരി ഉൾപ്പെടെയുള്ളവ ലഭിക്കുന്നുണ്ടോ എന്നും അത് യഥാവിധി ഉപയോഗിക്കുന്നുണ്ടോ എന്നും വിലയിരുത്തുകയും ചെയ്തു. 

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ജില്ലാ സപ്ലൈ ഓഫീസർ ജി സുമ, ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ ബിന്ദു, ഐ സി ഡി എസ് ജില്ലാ ഓഫീസർ എ ബിന്ദു, ഇരിട്ടി സിഡിപിഒ ഷീന എം കണ്ടത്തിൽ . ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ ജയശങ്കർ , ആറളം എസ് ഐ റെജികുമാർ , വാർഡ് മെമ്പർ മിനി ദിനേശൻ , റേഷനിങ് ഇൻസ്പെക്ടർമാർ , ഐസിഡിഎസ് സൂപ്പർവൈസർമാർ എസ് ടി പ്രമോട്ടർമാർ , അങ്കണവാടി ടീച്ചർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആറളം ആദിവാസി പുനരദ്ധി മേഖലയിൽ ഭക്ഷ്യധാന്യവിതരണം പരാതി കൂടാതെ നടക്കുന്നുണ്ടെന്നും അങ്കണവാടികളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും വന്യമൃഗങ്ങളുടെ ശല്യം നേരിടുന്ന പ്രദേശത്ത് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ പ്രത്യേക പദ്ധതികൾക്ക് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂർ കലക്ടറേറ്റിൽ അവലോകന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version