Site icon Janayugom Online

മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം മതേതര കാഴ്ചപാടിനോട് ചേര്‍ന്നതോ?

മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതപഠനശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍ ഭരണഘടനയുടെ മതേതര കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡിന്റെ കീഴിലുള്ള ഒരു മദ്രസ, വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതിനെത്തുടര്‍ന്ന് അധ്യാപക തസ്തിക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് അജയ് ഭാനോട്ട് സര്‍ക്കാരിന്റെ അഭിപ്രായം തേടിയത്.

ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് ഒത്തുപോകുന്നതാണോ മതപഠനശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍ എന്ന് വ്യക്തമാക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ള മതന്യൂനപക്ഷങ്ങള്‍ക്കും സമാനമായ രീതിയില്‍ മതപാഠശാലകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോയെന്നും ഈ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പഠനം നടത്തുന്നതിന് എന്തെങ്കിലും വിലക്ക് ഏര്‍പ്പെടുത്താറുണ്ടോ, ഉണ്ടെങ്കില്‍ അത് ഭരണഘടന നിരോധിച്ചിരിക്കുന്ന വേര്‍തിരിവിന് തുല്യമല്ലേയെന്നുമുള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കാനാണ് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ENGLISH SUMMARY:Is gov­ern­ment assis­tance to madras­sas in line with the sec­u­lar perspective?
You may also like this video

Exit mobile version