Site iconSite icon Janayugom Online

സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാർ മേള 16 മുതൽ കൊച്ചിയിൽ

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ദേശീയ തലത്തിൽ വിപണി കണ്ടെത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വാണിജ്യമേളയായ ‘വ്യാപാർ 2022’ ന് 16 ന് കൊച്ചിയിൽ തുടക്കമാകും. ജവഹർലാൽ നെഹ്രുഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണിക്ക് വ്യവസായ മന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വ്യവസായ സംരംഭകരുടെ മികവും നൈപുണ്യവും ഇതര സംസ്ഥാന വ്യവസായ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമായിരിക്കും ഈ മേള. ‘വ്യാപാർ 2022’ൽ പങ്കെടുക്കാൻ 300ൽ പരം എംഎസ്എംഇ യൂണിറ്റുകളെ തിഞ്ഞെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നായി 500 ഓളം ബയേഴ്സ് എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 10,000 ത്തോളം വാണിജ്യ കൂടിക്കാഴ്ചകളാണ് പ്രതീക്ഷിക്കുന്നത്.

വാണിജ്യസ്ഥാപനങ്ങൾ, വ്യാപാര സംഘങ്ങൾ, കയറ്റുമതി സംഘങ്ങൾ, വ്യവസായ വാണിജ്യ വിപണന കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികൾ, ഉപഭോക്താക്കൾ എന്നിവരാകും ബയർമാർ. സംസ്ഥാനത്തിന്റെ വ്യവസായിക ഉത്പാദനക്ഷമത പ്രദർശിപ്പിക്കുക, വിപണിയിൽ ബ്രാൻഡ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെയും ഉല്പന്നങ്ങളെയും അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും നിലനിർത്താനും വേണ്ടിയുള്ള പ്രോത്സാഹനം നൽകുക, നിക്ഷേപകരിൽ താല്പര്യം ജനിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഊന്നൽ നൽകുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മേളയുടെ ഭാഗമാകാനായി സംസ്ഥാനത്തെ എംഎസ്എംഇ സംരംഭകർക്ക് സെല്ലർ രജിസ്ട്രേഷനും ഇതര സംസ്ഥാന ബയർമാർക്ക് മേളയുടെ ഭാഗമാകാനായി ബയർ രജിസ്ട്രേഷൻ നടത്താനുമായി പ്രത്യേക വെബ്സൈറ്റായ www.kerala­busin­essmeet.org ഒരുക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; State Gov­ern­ment Trade Fair from 16th in Kochi

You may also like this video;

Exit mobile version