Site iconSite icon Janayugom Online

തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ച രാജ്യത്തിന്റെ നിലനില്പ്: ബിനോയ് വിശ്വം

ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കാൻ പ്രവർത്തകർ സജ്ജരാകണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . ഇന്ത്യ എന്ന രാജ്യം ഇന്ത്യയായി നിലനിൽക്കണോ അതോ മറ്റൊന്നായി മാറണോ എന്നതാണ് വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉയരുന്ന പ്രധാന ചോദ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയപരമായ എല്ലാ വെളിച്ചവും ഊതിക്കെടുത്തുന്ന മോഡി സർക്കാർ വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് തേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കർഷകന്റെ വരുമാനം വർധിപ്പിക്കും ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകും, പ്രതിവർഷം രണ്ടു കോടി തൊഴിൽ നൽകും, എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും, ആറ് ലക്ഷം ഗ്രാമങ്ങളിൽ ഫൈബർ കണക്ടിവിറ്റി നൽകും, എല്ലാവർക്കും വീട് നിർമ്മിച്ചു നൽകും. അങ്ങിനെ എത്രയെത്ര വാഗ്ദാനങ്ങളാണ് മോഡി നൽകിയത്. അതൊക്കെ പാഴായ വാഗ്ദാനങ്ങളായി മാറിയെന്നും ഇപ്പോൾ ക്ഷേത്രത്തിന്റെ പേരും പറഞ്ഞു വോട്ടുതേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Summary:State of the Nation’s Main Debate in Elec­tions: Binoy Vishwam
You may also like this video

Exit mobile version