മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് ബിജെപി സംസ്ഥാന ഘടകം. ഇതു ചൂണ്ടികാട്ടി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് ജെ പി നഡ്ഢക്ക് സംസ്ഥാന പ്രസിഡന്‍റ് എ ശാരദ ദേവിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കത്തയച്ച് ആശങ്ക അറിയിച്ചു.
ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായ മാറിയെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നു.
സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാന്‍ഡ് പുനഃസ്ഥാപിക്കാനും അവര്‍ നഡ്ഡയോട് ആവശ്യപ്പെട്ടു.
English Summary:
State president of BJP has said that the state government has completely failed to stop the communal conflict in Manipur
You may also like this video: