സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്പെഷ്യൽ സ്കൂൾ മേളയ്ക്ക് മലപ്പുറം ആതിഥേയത്വം വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.
കായികമേള മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്സ് മാതൃകയിൽ തന്നെയായിരിക്കും സംഘടിപ്പിക്കുക.
സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍; കായികമേള തിരുവനന്തപുരത്ത്

