Site iconSite icon Janayugom Online

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

2026 ജനുവരി 7 മുതല്‍ 11 വരെ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് വൈകീട്ട് 3 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാര്‍, എംപിമാര്‍, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ മന്ത്രിമാര്‍, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Exit mobile version