Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; കളിമണ്ണിൽ കലാവിരുതുമായ് ലക്ഷ്മി

കളികളേക്കാൾ കൂടുതലിഷ്ടം ലക്ഷ്മിക്ക് കളിമണ്ണിൽ ശില്പങ്ങൾ നിർമ്മിക്കുന്നതിനാണ്. ഹയർ സെക്കന്‍ഡറി വിഭാഗം ക്ലേ മോഡലിങ്ങിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മരപ്പണിക്കാരന്റെ ശില്പം നിർമ്മിച്ചാണ് പ്ലസ്ടു വിദ്യാർത്ഥിനിയായ ലക്ഷ്മി സുധാരവി തന്റെ കഴിവ് തെളിയിച്ചത്. ഈ രംഗത്ത് കഴിവുള്ള കൂടുതൽ കുട്ടികളുണ്ടെന്നും അവർക്ക് അതിനുള്ള സന്ദർഭങ്ങൾ ലഭിച്ചാൽ മികവ് പുലർത്തുമെന്നും തനിക്ക് നല്ല ഒരു ശില്പി ആകണമെന്ന് ആഗ്രഹമുണ്ടെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു. ചെറുപ്പം മുതൽ ക്ലേ മോഡൽ പഠിക്കുന്നുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതലത്തിൽ മത്സരിച്ചു സമ്മാനം നേടിയിട്ടുണ്ട്. എസ്‌സി ഇആർടിയുടെ നാഷണൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ലക്ഷ്മി കാസർകോട് പീലിക്കോട് ജിഎച്ച്എസ് എസ് വിദ്യാർത്ഥിയാണ്. 

Eng­lish Summary:State School Sci­ence Fair; Lak­sh­mi clay art
You may also like this video

Exit mobile version