Site iconSite icon Janayugom Online

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് പ്രൗഢോജ്വല തുടക്കം

55-ാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് പ്രൗഢോജ്വല തുടക്കം. പ്രധാന വേദിയായ ഗവ. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. 11ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ശാസ്ത്രോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇനിയുള്ള മൂന്നുനാള്‍ തലസ്ഥാനം കുട്ടികളുടെ ശാസ്ത്രലോകമായി മാറും.
ഇന്നലെ രജിസ്ടേഷന്‍ നടപടിക്രമങ്ങളും ക്വിസ് മത്സരങ്ങളും മാത്രമാണ് നടന്നത്. ഇന്ന് സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി വിഭാഗങ്ങളിലായി 180 ഇനം മത്സരങ്ങള്‍ക്ക് തുടക്കമാകും.
സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന വൊക്കേഷണല്‍ എക്‌സ്പോയാണ് ഇത്തവണത്തെ പ്രത്യേകത. സാമൂഹികശാസ്ത്ര- ഐടി മേള ഗവ. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും, ശാസ്ത്രമേള പാളയം സെന്റ് ജോസഫ് എച്ച്എസ് സ്കൂളിലും, ഗണിതശാസ്ത്രമേള പട്ടം ജിഎംജിഎച്ച്എസ് സ്കൂളിലും നടക്കും. പട്ടം സെന്റ് മേരീസ് എച്ച്എസ് സ്കൂളാണ് പ്രവൃത്തിപരിചയ മേളയ്ക്കു വേദിയാകുന്നത്. വൊക്കേഷണല്‍ എക്‌സ്പോയും കരിയര്‍ ഫെസ്റ്റും മണക്കാട് ജിഎംഎച്ച്എസ് സ്കൂളിലാണ്. മൂന്നിന് മേള സമാപിക്കും.
Eng­lish Summary:State School Sci­ence Festival
You may also like this video
Exit mobile version