Site iconSite icon Janayugom Online

സംസ്ഥാന സ്കൂള്‍ കായികമേള; ജൂഡോയിൽ ആദിത്യന്റെ മിന്നും പ്രകടനം

ജൂഡോയില്‍ മിന്നിത്തിളങ്ങി ആദിത്യൻ എസ് എതിരാളിയുടെ ഓരോ ചുവടും സൂക്ഷിച്ച് നിരീക്ഷിച്ചായിരുന്നു ആദിത്യന്റെ സ്വർണത്തിലേക്കുള്ള അങ്കം. ജൂഡോ സീനിയർ വിഭാഗത്തില്‍ (മൈനസ് 50 കിലോ) എതിരാളിയായ സിബിഎംഎച്ച്എസ്എസ് ആലപ്പുഴയുടെ അബിൻ മോഹനെ ആക്രമിച്ച് കീഴ്പ്പെടുത്തിയായിരുന്നു തന്റെ അഞ്ചുവർഷത്തെ പരിശീലനം ഫലം കണ്ടത്. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് ആദിത്യൻ. കൊല്ലം കുന്നത്തൂർ താലുക്കിൽ ശൂരനാട് സൗത്ത് സ്വദേശിയായ ആദിത്യൻ എട്ടാം ക്ലാസ് മുതൽ ജിവി രാജ സ്പോർട്ട്സ് സ്കൂളിലെ അംഗമാണ്. 

കോച്ചുമാരായ ജലീൽ ഖാൻ, ബിൻഷിദ് എ, നിമ്മി പുത്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാന കായികമേളയ്ക്കുള്ള ആദിത്യന്റെ പരിശീലനം. കഴിഞ്ഞവർഷം കായികമേളയിൽ അമച്വർ സീനിയർ വിഭാഗത്തിൽ വെങ്കലം നേടിയായിരുന്നു ആദിത്യന്റെ മടക്കം. വെങ്കലത്തിൽ നിന്നും സ്വർണത്തിലേക്ക് എത്താൻ ആദിത്യൻ ഒരുപാട് ബുദ്ധിമുട്ടി. അച്ഛൻ സുരേന്ദ്രൻ ഓട്ടോ ഓടിയാണ് കുടുംബം പോറ്റുന്നത്. അമ്മയും ചേട്ടനും ആണ് വീട്ടിലെ മറ്റ് അംഗങ്ങൾ. ചേട്ടനും ജൂഡോ പ്ലെയറാണ്. മകന്റെ സ്വർണ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അച്ഛൻ സുരേന്ദ്രൻ പറഞ്ഞു. 

Exit mobile version