Site iconSite icon Janayugom Online

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍; സുകേശൻ ചൂലിക്കാട് പ്രസിഡന്റ്, എന്‍ ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ (എസ്എസ്‌പിസി) സംസ്ഥാന പ്രസിഡന്റായി സുകേശൻ ചൂലിക്കാട്, ജനറല്‍ സെക്രട്ടറിയായി എന്‍ ശ്രീകുമാര്‍ എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി എം ദേവദാസ്, എ ജി രാധാകൃഷ്ണൻ, പി ടി സണ്ണി, ആർ ശരത്ചന്ദ്രൻ നായർ, ബി വിജയമ്മ, അഹമ്മദ്കുട്ടി കുന്നത്ത്, എം മഹേഷ് കുമാർ (വൈസ് പ്രസിഡന്റുമാര്‍), ആർ സുഖലാൽ, ആർ ബാലൻ ഉണ്ണിത്താൻ, എം എ ഫ്രാൻസിസ്, എം എം മേരി, യൂസഫ‌് കോറോത്ത് (സെക്രട്ടറിമാർ), എ നിസാറുദീന്‍ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. പുതിയ ഭാരവാഹികളുള്‍പ്പെടെ 85 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. റവന്യുമന്ത്രി കെ രാജൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സംഘടനാ നേതാക്കളെ ആദരിച്ചു. ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ നിസാറുദീൻ കണക്കും അവതരിപ്പിച്ചു.

Exit mobile version