രണ്ടര വർഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂർത്തീകരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാന പട്ടയമേള 22ന് വൈകിട്ട് 3 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുക.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ, 5990. ജനുവരിയിൽ ഇവിടെ 1192 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. തൃശൂരിൽ 3922, കണ്ണൂർ 2374, കാസർകോട് 1102, കോഴിക്കോട് 2619, മലപ്പുറം 2579, കോട്ടയം 1201, തിരുവനന്തപുരം 1086, ഇടുക്കി 955, എറണാകുളം 756, വയനാട് 394, ആലപ്പുഴ 173, കൊല്ലം 151, പത്തനംതിട്ട 117 എന്നിങ്ങനെയാണ് വിതരണം ചെയ്യുക.
എൽഡിഎഫ് തുടര്‍ സർക്കാരിന്റെ ആദ്യ രണ്ട് വർഷത്തിനിടയിൽ നടത്തിയ മൂന്ന് പട്ടയമേളകളിലൂടെ വിതരണം ചെയ്ത 1,21,604 പട്ടയങ്ങൾക്കൊപ്പം ഇപ്പോൾ വിതരണം ചെയ്യുന്ന പട്ടയങ്ങൾ കൂടി ചേർക്കുമ്പോൾ 1,52,114 പേരാണ് ഭൂമിയുടെ അവകാശികളാവുക.
English Summary: State Title deed fair on 22nd: 30,510 title deed will be distributed
You may also like this video