Site iconSite icon Janayugom Online

ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി ആവശ്യപ്പെടും; മന്ത്രി ജി ആർ അനിൽ

ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി നല്‍കാൻ ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനിൽ. നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് അഞ്ച് കിലോ അധിക അരിയാണ് ആവശ്യപ്പെടുക. ഓണവിപണി സപ്ലൈകോ വഴി സജീവമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 450 രൂപയുടെ വെളിച്ചെണ്ണ സപ്ലൈ കോയിൽ 270 രൂപയ്ക്കാണ് നൽകുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായി മന്ത്രി അറിയിച്ചു. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാലാം തീയതി മുതൽ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

Exit mobile version