നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്റെ മൊഴി. പൊലീസ് ചോദിച്ചാല്‍ സംവിധായകൻ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയതായി ദാസൻ മൊഴി നല്‍കി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രണ്ട് മൊഴികളാണ് രേഖപ്പെടുത്തിയത്. ഇതില്‍ വധഗൂഢാലോചനകേസിലെ മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്.
english summary; statement against Dileep
you may also like this video;